Latest Updates

കോട്ടയം: വൈക്കത്ത് ചെമ്പില്‍ വള്ളം മറിഞ്ഞ് അപകടം. 30 പേരുമായി പോയ വള്ളമാണ് മറിഞ്ഞത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും ഒരാളെ കാണാനില്ലെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ മുറിഞ്ഞപുഴയിലാണ് സംഭവം. മരണ വീട്ടിലേക്ക് വന്ന് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. പാണാവള്ളിയില്‍ നിന്ന് വന്നവരാണിവര്‍. തീരത്ത് നിന്ന് വള്ളം നീങ്ങി അല്‍പ്പസമയത്തിന് ശേഷമാണ് വള്ളം ഒഴുക്കില്‍പ്പെട്ട് മറിഞ്ഞത്. പാണാവള്ളിയില്‍ നിന്ന് കാട്ടിക്കുന്നിലേക്കുള്ള എളുപ്പ മാര്‍ഗം എന്ന നിലയിലാണ് ആളുകള്‍ വള്ളത്തില്‍ പോയത്. രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Get Newsletter

Advertisement

PREVIOUS Choice